04 March, 2026 07:09:45 PM
പാലക്കാട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ 39121 വിദ്യാര്‍ത്ഥികള്‍

പാലക്കാട്: ജില്ലയില്‍ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി റെഗുലര്‍ വിഭാഗത്തില്‍ 39121 വിദ്യാര്‍ഥികള്‍ ഇന്ന് (മാര്‍ച്ച് അഞ്ച്) എസ്എസ്എല്‍സി പരീക്ഷ എഴുതും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 17994 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. അതില്‍ 9092 ആണ്‍കുട്ടികളും 8902 പെണ്‍കുട്ടികളുമാണ് ഉള്ളത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 6419 ആണ്‍കുട്ടികളും 6041 പെണ്‍കുട്ടികളും ഉള്‍പ്പെടെ 12373 വിദ്യാര്‍ഥികളും മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 3751 ആണ്‍കുട്ടികളും 3677 പെണ്‍കുട്ടികളും ഉള്‍പ്പെടെ 8754 വിദ്യാര്‍ഥികളും പരീക്ഷ എഴുതും. 193 കേന്ദ്രങ്ങളിലായാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ മൂന്നെണ്ണം ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്കും ഒന്ന് ബധിര വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള കേന്ദ്രങ്ങളാണ്.



