20 May, 2025 08:05:59 PM
മാനവിക വിഷയങ്ങളിലെ ഗവേഷണ രീതി; ശില്‍പ്പശാലയ്ക്ക് രജിസ്റ്റര്‍ ചെയ്യാം

കോട്ടയം:  മാനവിക വിഷയങ്ങളിലെ ഗവേഷണ രീതി, അക്കാദമിക എഴുത്ത് എന്നിവയില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിക്കുന്ന ശില്‍പ്പശാല ജൂണ്‍ ഒന്‍പതു മുതല്‍ 14 വരെ നടക്കും.  ഭാഷ, നാടകം, ഫൈന്‍ ആര്‍ട്സ് എന്നിവയില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്  പങ്കെടുക്കാം. ഗവേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിലുള്ളവര്‍ക്ക് ഈ മേഖലകളില്‍ നൈപുണ്യം നല്‍കുന്നതിന് ലക്ഷ്യമിടുന്ന ശില്‍പ്പശാല ഇംഗ്ലീഷിലും മലയാളത്തിലുമായാണ് നടത്തുന്നത്. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ 2024 ജൂണ്‍ ഒന്നിനു ശേഷം ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തവരെയാണ് പരിഗണിക്കുന്നത്. അവസാന തീയതി മെയ് 30. വിശദ വിവരങ്ങള്‍ lettersmethodology@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കും.
                     
                                
 
                                        


