23 February, 2024 03:38:55 PM
റേഡിയോ തെറാപ്പി വിഭാഗത്തിൽ ലെക്ചറർ/ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തൃശൂർ: തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ റേഡിയോ തെറാപ്പി വിഭാഗത്തിൽ ലെക്ചറർ/ അസിസ്റ്റന്റ് പ്രൊഫസർ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ നിലവിലുള്ള ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള എം.എസ്.സി ഫിസിക്സ് രണ്ടാംക്ലാസ്സ് ബിരുദവും റേഡിയോളജിക്കൽ ഫിസിക്സിൽ ഒരുവർഷത്തെ പരിശീലനവും അല്ലെങ്കിൽ റേഡിയേഷൻ ഫിസിക്സ്, മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്, മെഡിക്കൽ ഫിസിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദവും ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ നിന്നുള്ള ആർ.എസ്.ഒ ലെവൽ III സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. 18-41 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് നാലിനു മുൻപായി ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ (പി ആൻഡ് ഇ)അറിയിച്ചു.



