• കാസർകോട്:  പ്രമുഖ സാഹിത്യകാരനും , പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു. ,കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി മെമ്പർ എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ച വാസു ചോറോട് വടകര ചോറോട് സ്വദേശിയാണ്. 

    പടന്ന എം.ആർ.വി.സ്ക്കൂൾ അധ്യാപകനായതോടെ കാസർകോട് ജില്ലയിൽ സ്ഥിര താമസക്കാരനായി. അധ്യാപികയായ ചന്ദ്രമതിയാണ് ഭാര്യ. മക്കൾ: സുരഭി ചന്ദന , സുർജിത്ത്. മരുമക്കൾ: രതീഷ് കുഞ്ഞിമംഗലം, അശ്വതി.

    ഭൗതികശരീരം പയ്യന്നൂർ സഹകരണ ആശുപത്രിയിലാണ്. രാവിലെ 11 മണിക്ക് പോളിടെക്നിക്കിന് സമീപത്തെ പോട്ടച്ചാൽ ഇ എം എസ് വായനശാലയിൽ പൊതുദർശനത്തിന് വെക്കും.സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് ഉദിനൂർ വാതകശ്മശാനത്തിൽ.


  • നീലൂർ : വറവുങ്കൽ ജോസഫ് വി എം (കുഞ്ഞേപ്പ് - 72) അന്തരിച്ചു. ഭാര്യ അന്നക്കുട്ടി നീലൂർ പാലിയേകുന്നേൽ കുടുംബാംഗം. മക്കൾ : അൽഫോൻസാ, ഷാന്റി, ആന്റോ, മരുമക്കൾ : ബിജു വട്ടവേലിൽ (എരുമേലി), സാബു മുളന്താനത്ത് (വേദഗിരി), സുനി  കൂന്താർമണിയേൽ (പട്ടിത്താനം). സംസ്കാരം  ബുധനാഴ്ച രാവിലെ 9ന് നീലൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ.



  • അതിരമ്പുഴ: പാറോലിക്കൽ നിരപ്പേൽ വീട്ടിൽ മോഹനന്‍റെ ഭാര്യ രാജമ്മ(65) അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനൂപ്, അജിത്ത്. മരുമകൾ: ഗായത്രി.