17 November, 2026 05:09:48 PM


ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു; ഇനി സിഎസ്‌കെയുടെ മെന്റര്‍



ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) ഒരു സുവർണ്ണ കാലഘട്ടത്തിന് വിരാമമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ഇതിഹാസം എം.എസ്. ധോണി വിരമിക്കൽ പ്രഖ്യാപിച്ചു. 2027 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മെന്ററായി ധോണി ടീമിനൊപ്പം തുടരുമെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിച്ചു. 2008-ലെ പ്രഥമ സീസൺ മുതൽ ലീഗിൽ സജീവമായിരുന്ന ഏക താരമായിരുന്ന 45-കാരനായ ധോണി, പരിക്കിനെത്തുടർന്ന് 2026 സീസണിൽ പൂർണ്ണമായും വിട്ടുനിന്നിരുന്നു. 

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനും അംബാസഡറുമായാണ് ധോണി പടിയിറങ്ങുന്നത്. ക്യാപ്റ്റനെന്ന നിലയിൽ റെക്കോർഡ് 226 മത്സരങ്ങളിൽ ടീമിനെ നയിച്ച ധോണി 133 വിജയങ്ങൾ സ്വന്തമാക്കി (വിജയശതമാനം 58.84). ഐ.പി.എല്ലിൽ 100-ലധികം വിജയങ്ങൾ നേടിയ ഏക നായകനും ധോണിയാണ്. 2010, 2011, 2018, 2021, 2023 വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കാൻ ധോണിക്ക് സാധിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305