01 September, 2026 01:08:05 PM


അയാമി സീരീസ് ഇന്ത്യ 2026ൽ നേട്ടം കൊയ്ത് തൃശൂർ സ്വദേശി വിശ്വജിത്

- പി. എം. മുകുന്ദൻ



തൃശൂർ : ചെന്നൈ ഇന്റർനാഷണൽ കാർട്ടിങ് അരീനയിൽ നടന്ന അയാമി സീരീസ് ഇന്ത്യ 2026ൽ തൃശൂർ സ്വദേശിക്ക് അഭിമാനനേട്ടം. അയാമി സീരീസിന്റെ അഞ്ചാം റൗണ്ടിലെ സീനിയർ കാറ്റഗറിയിലാണ് മലയാളിയും കൊളപ്പാക്കം ഹാർട്ഫുൾനസ് ഇൻ്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുമായ വി.വി. വിശ്വജിത്ത് മൂന്നാമതെത്തി നേട്ടം കൊയ്തത്.

ബെംഗളൂരുവിലെ കാർട്ട്ക്രൂ മോട്ടർ സ്പോർട്സിന്റെ പരിശീലനത്തിലൂടെയാണ് വിശ്വജിത്ത് മത്സരിക്കാനിറങ്ങിയത്. ഫോർമുല 1 റേസിങ്ങിന്റെ ആദ്യ പടിയാണ് കാർട്ടിങ്. വിനീത്-എൽ.ജയശ്രീ ദമ്പതികളുടെ മകനാണ് വിശ്വജിത്ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950