08 September, 2026 09:58:50 AM
കായിക വകുപ്പിലെ അഴിമതി അന്വേഷണങ്ങളിൽ സർക്കാരിന് മെല്ലെപ്പോക്ക്

തിരുവനന്തപുരം: കായിക വകുപ്പിലെ 12 കോടിയുടെ പൈക്ക അഴിമതി അന്വേഷണങ്ങളിൽ സർക്കാരിന് മെല്ലെപ്പോക്ക്. ഗ്രാമീണ കായിക വികസനം ലക്ഷ്യമിട്ടുള്ള മുൻ കേന്ദ്ര പദ്ധതിയിൽ, കേന്ദ്ര ഫണ്ട് എങ്ങോട്ട് മാറ്റിയെന്നതിൽ വകുപ്പിന് ഇപ്പോഴും വ്യക്തതയില്ല. സ്പോർട്‌സ് കൗൺസിൽ ജീവനക്കാരുടെ പിഎഫ് ഫണ്ട് വകമാറ്റത്തിൽ പ്രഖ്യാപിച്ച അന്വേഷണവും എങ്ങുമെത്തിയില്ല.
സ്പോർട്‌സ് കൗൺസിൽ ആസ്ഥാനത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന മത്സര ഉപകരണങ്ങൾ ഗോഡൗണിൽ തള്ളിയതിൽ പ്രഖ്യാപിച്ച അന്വേഷണവും പേരിന് മാത്രമായി തുടരുന്നു. വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് തട്ടിപ്പുകൾ അന്വേഷിക്കുന്നത്. മാസങ്ങള്‍ ആയിട്ടും കേരള സംസ്ഥാന സ്പോർട്‌സ് കൗൺസില്‍ പുനഃസംഘടനയും ആയിട്ടില്ല.


